മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചതിൽ സമസ്ത നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി

SAMASTHA

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അപമാനിച്ച മുസ്ലീം ലീഗ് നേതാവ് പി.എം.എ. സലാമിനെതിരെ പ്രതിഷേധിച്ച് സമസ്ത നേതാക്കൾ സംയുക്ത പ്രസ്താവന നടത്തി. ജിഫ്രി മുത്തുക്കോയ തങ്ങളെ ഒട്ടും മാന്യമല്ലാത്ത ശൈലിയിൽ അധിക്ഷേപിച്ച PMA സലാമിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണെന്നും വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയം യുഡിഎഫ് നേതൃത്വത്തെ മതമൗലികവാദികൾ വിഴുങ്ങി കളഞ്ഞതിന്‍റെ തെളിവ്: ടിപി ഷമീർ

ഇതിൻ്റെ പേരിൽ കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നത്. മുസ്ലിം ലീഗിൻ്റെ മറപിടിച്ച് സലഫി ആശയധാരയുടെ പിന്തുണയോടെ PMA സലാം സുന്നി വിശ്വാസങ്ങളെയും , സമസ്തയെയും നിരന്തരമായി ആക്ഷേപിക്കുന്നു.

ഇതിന് ലീഗിൻ്റെ വേദി ഉപയോഗപ്പെടുത്തുന്നു. മുസ്ലിംലീഗിനെയും സമസ്തയെയും അകറ്റി സലഫിസം നടപ്പാക്കാനുള്ള തല്പരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോൽപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ സമസ്ത നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration