എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്ത സംഭവം; മാപ്പ് പറഞ്ഞ് തടിയൂരാൻ ലീഗ് നേതാവിന്‍റെ ശ്രമം

mc ibrahim attends sdpi

എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തതിൽ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് ലീഗ് നേതാവ് എംസി ഇബ്രാഹിം. ലീഗ് പ്രവർത്തകരുടെ വിമർശനം ശക്തമായതോടെയാണ്, ഖേദ പ്രസ്താവനയുമായി എംസി ഇബ്രാഹിമിനെ നേതൃത്വം രംഗത്തിറക്കിയത്. ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എംസി ഇബ്രാഹിം, എസ്ഡിപിഐ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു.

അണികളുടെ രോഷം തണുപ്പിക്കുന്നതിന്‍റെ ഭാഗമയാണ് ലീഗ് നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എംസി ഇബ്രാഹിമിനെ കൊണ്ട് ഖേദപ്രകടനം നടത്തിച്ചത്. വിവാദം അവസാനിപ്പിക്കുക എന്നതും ലീഗ് ഇതിലൂടെ ലക്ഷ്യമിടുന്നു. വഖഫ് സംരക്ഷണ സമിതി ഒരു എസ്ഡിപിഐ സൃഷ്ടിയാണെന്നും അതിൽ പങ്കെടുത്തത് തെറ്റിപ്പോയെന്നും ചൂണ്ടി കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയർന്നു.

ALSO READ; ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്‍ററുകളുടെയും ലൈസന്‍സ് റദ്ദാക്കി

ഈ കാര്യത്തിൽ ജാഗ്രതക്കുറവ് പറ്റിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ചൂണ്ടികാട്ടി. ഇങ്ങനെയൊരു ആശയകുഴപ്പം സംഭവിക്കുകയും വിവാദ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യാൻ ഇടവന്നതിൽ നിർവ്യാജം ഖേദിക്കുന്നതായാണ് എംസി ഇബ്രാഹിം പ്രസ്താവനയിൽ പറയുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് ലീഗ് നേതാവ് എസ്ഡിപി ഐ വടകരയിൽ സംഘടിപ്പിച്ച വഖഫ്-മദ്രസ സംരക്ഷണ സമിതി സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ലീഗ് പ്രവർത്തകരുടെ കടുത്ത വിമർശനം ഉയർന്നു. അക്രമകാരികളുടെ പറുദീസയിലാണ് ലീഗ് നേതാവ് ചിലവഴിച്ചതെന്നടക്കമുള്ള വിമർശനമാണ് വന്നത്. എസ്ഡിപിഐയുമായി ചേർന്ന് നിന്ന ലീഗ് നേതാവിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ലീഗ് – എസ്ഡിപിഐ ബന്ധം സജീവ ചർച്ചയാകുന്നതിനിടെ നടന്ന വേദി പങ്കിടൽ ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. എന്നാൽ നിലപാട് വ്യക്തമാക്കാൻ ലീഗ് തയ്യാറായില്ല. മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നേതൃത്വം തന്നെ ഇടപെട്ടുള്ള ഖേദപ്രകടന പ്രസ്താവന ഇറക്കിയത്.

ALSO READ; ആര്‍ആര്‍ബി പരീക്ഷാ തിരക്ക്; ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

പ്രസ്താവനയുടെ പൂർണരൂപം:

പ്രിയപ്പെട്ട മുസ്ലിം ലീഗ് സഹ പ്രവർത്തകരെ,

വടകരയിൽ ‘വഖഫ് – മദ്രസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വഖഫ് ഭേദഗതി ബില്ലിനെ പറ്റി ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ടെന്നും, അതിൽ മുസ്ലിം ലീഗിന്റെ നിലപാട് പറയാൻ നിങ്ങൾ വരണമെന്നുമുള്ള ഒരു ക്ഷണം എനിക്ക് ലഭിച്ചു. അതനുസരിച്ചു ഇന്നലെ (29/11/2024) ഞാൻ ചർച്ചക്ക് ചെന്നു . അപ്പോൾ വേദിയിൽ ഐ എൻ എൽ -ന്റെ പ്രതിനിധി സി കെ കരീം, ജമാ അത്തെ ഇസ്ലാമി പ്രതിനിധി സഫറുള്ള മുതലായ അനേകം സംഘടനാ പ്രതിനിധികൾ ഉണ്ടായിരുന്നു. നിർദ്ദിഷ്ടമായ വഖഫ് ഭേദഗതി ബില്ലിലെ ഏതാനും ഗുരുതരമായ ക്രമക്കേടുകൾ ഞാനവിടെ ചൂണ്ടികാണിക്കുകയും, ജോയന്റ് പാർലമെന്ററി കമ്മറ്റിക്ക് മുമ്പാകെ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് വിശദീകരിക്കുകയും ചെയ്തു.

വഖഫ് സംരക്ഷണ സമിതി ഒരു SDPI സൃഷ്ടിയാണെന്നും ഞാൻ അതിൽ പങ്കെടുത്തത് തെറ്റിപ്പോയെന്നും ചൂണ്ടി കാണിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉയർന്നു. ഈ കാര്യത്തിൽ എനിക്ക് ജാഗ്രതക്കുറവ് പറ്റിയിട്ടുണ്ടെനും സുഹൃത്തുക്കൾ ചൂണ്ടി കാണിച്ചു തന്നു.

നിർഭാഗ്യവശാൽ ഇങ്ങനെയൊരു ആശയകുഴപ്പം സംഭവിക്കുകയും വിവാദ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യാൻ ഇടവന്നതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.

എന്ന്
എം സി വടകര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News