സഹകരണ മേഖല പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതില്‍ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും. മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ കേരളാ ബാങ്ക് ഡയറക്ടര്‍ സ്ഥാനത്തെത്തിയത്.
യൂണിയന്‍ സിവില്‍ കോഡ്, പലസ്തീന്‍ ഐക്യദാര്‍ഢ്യം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നിച്ചു നില്‍ക്കാനായിരുന്നു മുസ്ലിം ലീഗിന്റെ താത്പര്യം. എന്നാല്‍ മുന്നണിയിലെ സാങ്കേതികത്വം പറഞ്ഞ് കോണ്‍ഗ്രസ് അനുവദിച്ചില്ല. കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടി തുടങ്ങിയപ്പോള്‍ ഒന്നിച്ചു ചെറുക്കാന്‍ മുസ്ലിം ലീഗിന് രണ്ടാമതായി ആലോചിക്കേണ്ടി വന്നില്ല. മുസ്ലിംലീഗിലെ പ്രമുഖ സഹകാരിയും എംഎല്‍എയും മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിയുമായ പി അബ്ദുള്‍ ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ ചുമതല ഏറ്റെടുത്തു.
read also:ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു
ഗുജറാത്ത് മാതൃകയില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയാണ് കേന്ദ്ര മന്ത്രി അമിത് ഷാ കൈകാര്യം ചെയ്യുന്ന സഹകരണ വകുപ്പിന്റെ ലക്ഷ്യം. ഈ സംഘപരിവാര്‍ അജണ്ട തിരിച്ചറിയുകയാണ് മുസ്ലിംലീഗ് നേതൃത്വം. കേരള ബാങ്കിന്റെ സാരഥ്യത്തിലേക്ക് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ പച്ചക്കൊടി കിട്ടിയതും ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ മുന്നണിയുമായോ കോണ്‍ഗ്രസുമായോ തുടര്‍ന്നും ചര്‍ച്ചകള്‍ വേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
read also:യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here