തരം താഴ്ന്ന വാചാടോപങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളുടെമേല്‍ കുതിര കയറാനും വ്യക്തിഹത്യ നടത്താനും തുനിഞ്ഞിറങ്ങിയ ജന.സെക്രട്ടറി പി.എം.എ സലാമിന് കടിഞ്ഞാണിടാന്‍് നേതൃത്വം തയാറാവുന്നില്ലെങ്കില്‍ മുസ്‌ലിം ലീഗ് ഖേദിക്കേണ്ടിവരുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
Also Read: കെ എം ഷാജിയെ കോടതി കുറ്റവിമുക്തനാക്കി എന്ന പ്രചരണം അടിസ്ഥാനരഹിതം; എം വി ജയരാജന്‍
തട്ടം വിവാദവേളയില്‍ ഒരു കാരണവുമില്ലാതെ സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ക്കെതിരെ പരിഹാസം ചൊരിഞ്ഞ സലാം, ഉത്തരവാദപ്പെട്ട മറ്റു സമസ്ത പണ്ഡിതന്മാര്‍ക്ക് എതിരെയാണ് ഇപ്പോള്‍ ആേക്രാശങ്ങള്‍ നടത്തുന്നത്. സഖാക്കളില്‍നിന്ന് നക്കാപ്പിച്ച വാങ്ങിയവരെന്നാണ് പണ്ഡിതന്മാരെ സലാം വിശേഷിപ്പിച്ചിരിക്കുന്നത്. സഖാക്കളില്‍നിന്ന് രണ്ട് പതിറ്റാണ്ടുകാലം നക്കാപ്പിച്ച കൈക്കലാക്കിയത് ആരാണെന്ന് തെന്റ ഭൂതകാലത്തിലേക്ക് സ്വയം തിരിഞ്ഞുനോക്കിയാല്‍ സലാമിന് മനസ്സിലാവും. ഇനി കൂടുതലൊന്നും കിട്ടാനില്ലെന്ന് കണ്ടപ്പോഴല്ലേ തന്നെ വളര്‍ത്തി എം.എല്‍.എയാക്കിയ പാര്‍ട്ടിയെ വഞ്ചിച്ച് മുസ്‌ലിം ലീഗ് കൂടാരത്തിലേക്ക് ഒളിച്ചുകടന്നത്.
Also Read: തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കള്‍ ലീഗിനെതിരെ കളിക്കുന്നുവെന്ന സലാമിന്റെ പ്രസ്താവന എല്ലാവരും പാണക്കാട്ടെ തങ്ങന്മാരെ പോലെയാണെന്ന അബദ്ധ ധാരണ മൂലമാണ്. പാണ്ഡിത്യവും നേതൃശേഷിയും വേണ്ടുവോളമുള്ള ജിഫ്രിതങ്ങളെ മറയാക്കി ഒരാള്‍ക്കും രാഷ്ട്രീയം കളിക്കാന്‍ കഴിയില്ലെന്ന് അധികം വൈകാതെ സലാമിന് മനസ്സിലാകുമെന്ന് കാസിം ഇരിക്കുര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here