മുനമ്പം വിഷയം; പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനോട് എതിർപ്പ് പരസ്യമാക്കി മുസ്ലീം ലീഗ്

munambam waqf issue

മുനമ്പം പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനോട് എതിർപ്പ് പരസ്യമാക്കി മുസ്ലീം ലീഗ്. ലീഗിൻ്റെ നിലപാടാണ് താൻ പറയുന്നതെന്ന് സാദിഖലി തങ്ങൾ.
ജുഡീഷ്യൽ കമ്മീഷൻ നടപടി വേഗത്തിലാക്കണം. അവിടെ താമസിക്കുന്നവരെ കുടി ഒഴിപ്പിക്കരുതെന്നും സർക്കാർ വസ്തുതാപരവും നിയമപരവുമായ നിലപാട് സ്വീകരിക്കണമെന്നും സാദിഖലി തങ്ങൾ കോഴിക്കോട് പറഞ്ഞു.

Also read: രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അതേസമയം, മുനമ്പം വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തിയ വിവാദങ്ങളാണ് മുന്നണിക്കുള്ളില്‍ തന്നെ തര്‍ക്കത്തിന് വഴിവച്ചത്. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ മുനമ്പം വിഷയത്തില്‍ ലീഗ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുനമ്പത്തേത് വക്കഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാടിനെ യോഗത്തില്‍ ലീഗ് നേതൃത്വം തള്ളി.

Also read: ശബരിമല; കാനനപാതയിലൂടെ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേകം പാസ്

നേതാക്കളുടെ അനാവശ്യ പ്രസ്താവന വിവാദമായി. ഭൂമി തര്‍ക്കം പരിഹരിക്കേണ്ടത് കോടതിയാണെന്നും സമരക്കാരുടെ ആവശ്യമാണ് യുഡിഎഫ് ഉയര്‍ത്തേണ്ടിയിരുന്നതെന്നും ലീഗ് നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി. മാത്രമല്ല യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വിഡി.സതീശന്റെ അഭിപ്രയാം തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News