അയോധ്യാ പ്രതിഷ്ഠ വിഷയത്തില്‍ കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്. പരിപാടി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി മാറ്റുകയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും. ഇത് മതേതര പാര്‍ട്ടികള്‍ തിരിച്ചറിയണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീംലീഗിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാട് മുസ്ലീംലീഗിന് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് അടിയന്തിര യോഗം.
Also Read : അയോധ്യ പ്രതിഷ്ഠ ചടങ്ങ് ; മതവികാരം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി
ദേശീയ നേതാക്കള്‍ ഓണ്‍ലൈനായി പങ്കെടുത്തു. അയോധ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പരിപാടിയാണ് നടക്കുന്നത്. ഇത് ആരാധനയല്ല, തീര്‍ത്തും രാഷ്ട്രീയമാണ്. മതേതര പാര്‍ട്ടികള്‍ ഇത് തിരിച്ചറിയണം. അതനുസരിച്ച് നിലപാട് എടുക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീംലീഗ് വിശ്വാസികള്‍ക്കൊപ്പമാണ്. എന്നാല്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഇതുപയോഗിയ്ക്കുകയാണെന്ന് സാദിഖലി തങ്ങളും പറഞ്ഞു. അയോധ്യ വിഷയത്തില്‍ ലീഗിന് ആശയക്കുഴപ്പമില്ല. കോടതി വിധി വന്നപ്പോള്‍തന്നെ ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here