കാസർഗോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; പഖ്‌ഞ്ചായത്ത് പ്രസിഡന്റുൾപ്പടെ 10 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്… പോലീസിനെ അക്രമിച്ച സംഭവത്തിൽ 6 മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെർക്കള ഹയർ സെക്കൻ്ററി സ്കൂളിൽ പോളിംഗിനിടെ മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ്‌ മാർക്കറ്റ്‌, ചട്ട പൈച്ചു , ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്‌, ജാഫർ, ചാഡു, ആമു എന്നിവരെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവം; പ്രതിഷേധവുമായി ആശുപത്രി സ്റ്റാഫ് കൗൺസിൽ

കള്ളവോട്ട്‌ ചെയ്യുകയും ഉദ്യോഗസ്ഥരെയും ബൂത്ത് എജൻ്റുമാരെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതുമറിഞ്ഞ് വാർത്ത റിപ്പോർട്ട്‌ ചെയ്യാനെത്തിയ കൈരളി ടി വി ക്യാമറാമാൻ ഷൈജു പിലാത്തറ, സിജു കണ്ണൻ എന്നിവരെയാണ് അക്രമിച്ചത്. അക്രമം കടയാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും കൈയ്യേറ്റം ചെയ്തു. സംഘം ചേർന്ന്‌ മാധ്യമപ്രവർത്തകരെ തടഞ്ഞുനിർത്തി അക്രമിച്ചതിൽ പ്രതികൾക്കെതിരെ ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തി.

Also Read: ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്തിരുന്നു. പോളിംഗ് ബൂത്തിന് മുന്നിൽ വെച്ച് മുസ്ലീംലീഗ് പ്രവർത്തകർ പൊലീസിനെ അക്രമിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തു. പോലീസിന് നേരെ ബലപ്രയോഗം നടത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ഷഹദ് റഹ്മാൻ, ഷരീഫ്, സാലിഹ്, ഫൈസൽ, ജാഫർ, നൗഷാദ് എന്നീ 6 മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ. ഐപിസി 143, 145, 147, 353, 149 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News