സമസ്ത നേതൃത്വത്തിനെതിരായ അധിക്ഷേപത്തില്‍ പി എം എ സലാമിനെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം മുസ്ലീം ലീഗ് കാണിക്കണമെന്ന് ഐ എന്‍ എല്‍. സമസ്തയെ ഭീഷണിപ്പെടുത്തി നിലക്ക് നിര്‍ത്താം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
Also Read: എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണം; കരുവന്നൂർ കേസിൽ കോടതിയിൽ അപഹാസ്യരായി ഇ ഡി
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പി.എം എ സലാമിന്റെ അധിക്ഷേപം സാദിഖലി തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും വേണ്ടി നടത്തിയതാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. വിമര്‍ശനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങളില്‍ എത്തിയതോടെയാണ് ഇരുവരും കൈ ഒഴിഞ്ഞത്. എന്നാല്‍ സലാമിനെതിരെ ഒരു നടപടിയും ലീഗ് എടുത്തിട്ടില്ല. സമസ്ത നേതൃത്വത്തോട് മാപ്പ് പറയാന്‍ സലാം തയ്യാറാകണം. ഇല്ലെങ്കില്‍ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം മുസ്ലീം ലീഗ് കാണിക്കണമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.
Also Read: പട്ടിക വര്‍ഗ വിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍
നൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള സംഘടനയാണ് സമസ്ത. ജിഫ്രി തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത അന്തസ് വീണ്ടെടുത്തെന്നും കളിച്ചാല്‍ വിടില്ല എന്നൊക്കെ ലീഗ് നേതാക്കള്‍ പറയുന്നത് വിവേക ശൂന്യമെന്നും കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. സമസ്തയിലെ ലീഗ് വിരോധികളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് തീരുമാനം. സമസ്തയും പിന്നോട്ടിലെന്ന നിലപാടിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here