മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരേ പൊലീസിൽ പരാതി. മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി. റിയാസാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്ളികളുടെ ഖാദി സ്ഥാനം വഹിയ്ക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല, മതപണ്ഡിതരാണെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന.
ഫൈസിക്കെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരുൾപ്പെടെ സമസ്തയിലെ മുസ്ലിം ലീഗ് അനുഭാവികളും രംഗത്തെത്തിയിരുന്നു.
പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. Updating…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here