രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം ലീഗിനെ അവഗണിച്ചതില്‍ പ്രതിഷേധം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പിക്ക് നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം ലീഗിനെ അവഗണിച്ചതില്‍ പ്രതിഷേധം. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ എത്തുന്നതിന് തൊട്ടുമുമ്പ് വേദിയില്‍ എത്തിയെങ്കിലും ജില്ലയിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു. സ്വീകരണത്തില്‍ അവഗണിച്ചതിലുള്ള പ്രതിഷേധം നേതാക്കളടക്കം സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ചു.

also read- മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

എം പി സ്ഥാനം തിരിച്ചുകിട്ടിയ രാഹുലിന് യുഡിഎഫ് നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നതായിരുന്നു മുസ്ലിം ലീഗ് നിലപാട്. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് തള്ളി. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയില്‍ മുന്നോട്ടുപോകുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ലീഗുണ്ടായിരുന്നു.

ലീഗ് സംസ്ഥാന നേതൃത്വമടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും ടി സിദ്ദിഖ് എംഎല്‍എ അടക്കമുള്ളവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്ന് ലീഗ് നേതാക്കളടക്കമുള്ളവര്‍ ആരോപിച്ചു. പരിപാടിയില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കുമെന്ന ഭീഷണിയും ലീഗ് ഉയര്‍ത്തി. ഒടുവില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കളെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇത് ലീഗുകാരെ തൃപ്തരാക്കിയില്ല. പരിപാടി ചാനലുകളില്‍ കണ്ടോളാം എന്നതടക്കമുള്ള പോസ്റ്ററുകള്‍ ലീഗ് അണികള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമിട്ടു. മുസ്ലിം ലീഗ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറിയടക്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു.

also read- സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ ജില്ലയിലെത്തിയിരുന്നെങ്കിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം മനസിലാക്കിയാണ് ഇവര്‍ വേദിയിലേക്ക് വൈകിയെത്തിയത്. അണികളുടെ പ്രതിഷധം തണുപ്പിക്കാനും ഇവര്‍ ഇടപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News