മുസ്ലിം ലീഗില്‍ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഇതില്‍ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നു. മുസ്ലിംലീഗിനകത്ത് തിരുത്തല്‍ പ്രക്രിയ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അല്ല വിമര്‍ശിച്ചത്. മറിച്ച്, ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ്. പാണക്കാട് തങ്ങളെയോ തങ്ങളുടെ പദ്ധതിയെയോ മുഖ്യമന്ത്രി ആക്ഷേപിച്ചിട്ടില്ല. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയില്‍ പോകുന്നതിനെയാണ് വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.
Read Also: ‘ലീഗിൻറെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേ?’- മന്ത്രി മുഹമ്മദ് റിയാസ്
മനുഷ്യനെ വ്യത്യസ്ത ചേരിയില്‍ ആക്കി വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും തീവ്ര വലതുപക്ഷ നിലപാ
ട് സ്വീകരിക്കുന്നവരാണ്. അവരെ അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് തയ്യാറാകണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അതേസമയം, ലീഗിൻ്റെ അധ്യക്ഷ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ വിമർശിക്കാൻ പാടില്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു. അത് ഒരു പ്രത്യേക മതത്തിനെതിരെ അല്ലെന്നും കേരളത്തിലെ മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും എന്തോ പാതകം ചെയ്തത് പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here