കണ്ണൂര്‍ കോര്‍പ്പറേഷല്‍ മേയര്‍ തര്‍ക്കം; കോണ്‍ഗ്രസ്സിന് മുന്നില്‍ കീഴടങ്ങി മുസ്ലീം ലീഗ്

കണ്ണൂര്‍ കോര്‍പ്പറേഷല്‍ മേയര്‍ തര്‍ക്കത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന് മുന്നില്‍ കീഴടങ്ങി. അവസാന രണ്ട് വര്‍ഷം മേയര്‍ സ്ഥാനം വിട്ട് നല്‍കാമെന്ന കോണ്‍ഗ്രസ്സ് നിലപാട് ലീഗ് അംഗീകരിച്ചു. ഉറപ്പ് രേഖാമൂലം എഴുതി നല്‍കാനും പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Also Read: കണ്ണൂര്‍ മേയര്‍ തര്‍ക്കം; കോര്‍പറേഷനിലെ പരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കും

രണ്ടര വര്‍ഷം മേയര്‍ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്‍മാറി.കോണ്‍ഗ്രസ്റ്റ് മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല ലീഗ് നേതൃത്വം അംഗീകരിച്ചു. ഇത് പ്രകാരം അവസാന രണ്ട് വര്‍ഷം മേയര്‍ സ്ഥാനം ലീഗിന് ലഭിക്കും.ഒരു സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൂടി അധികമായി വേണമെന്ന ലീഗ് ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ്സ് ഉറപ്പ് നല്‍കി.പ്രതിപക്ഷ നേതാവിന്റെ സാനിധ്യത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍പ്പായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളെ അറിയിച്ചു.

കോര്‍പ്പറേഷന്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ലീഗ് പിന്‍വലിച്ചു.വിട്ടുവീഴ്ചയല്ല രമ്യമായ പ്രശ്‌ന പരിഹാരത്തിന് തയ്യാറാവുകകയാണ് ചെയ്തതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി പറഞ്ഞു.

കണ്ണൂര്‍ ഗസ്റ്റ് ഗൗസില്‍ നടന്ന ചര്‍ച്ചയില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്,ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News