ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി; ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പി വി അൻവർ

ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി. എസ്കെഎസ്എസ്എഫ് പ്രവർത്തകൻ അൻവർ യമാനിയെ മുസ്ലിം ലീഗ് പ്രവർത്തകർ സക്കീർ ചെരിപ്പൂർ, റഷീദ് എന്നിവർ വീട്ടിൽ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ പുറത്ത്. പിഎംഎ സലാമിന്റെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും സമസ്തയുടെ നേതാക്കളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും പിവി അൻവർ പ്രതികരിച്ചു.

Also Read: “ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ ഐ വില്‍ ഗോ വിത്ത് ബിജെപി”; കെ സുധാകരന്‍റെ പ‍ഴയ ‘പ്രഖ്യാപനം’ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ

സമസ്തയുടെ കീഴിലുള്ള മദ്രസകളിലെ അധ്യാപകരെയും പള്ളികളിലെ ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് ഭീഷണി. എസ്കെഎസ്എസ്എഫ് പ്രവർത്തകൻ അൻവർ യമാനിയെ വീട്ടിൽ കയറി തല്ലുമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു. ഇടതുമുന്നണിയ്ക്ക് വേണ്ടി പ്രവർത്തിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. നേതാക്കൾക്കും ഭീഷണി സന്ദേശമെത്തി. പിഎംഎ സലാമിന്റെ ഗുണ്ടകളാണ് ഇതിനു പിന്നിലെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു.

Also Read: ഇടതുമുന്നണിയുടെ വിജയം ഉറപ്പാക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ ബാധ്യത: ഐ.എന്‍.എല്‍

സുന്നികളുടെ ഐക്യം ലീഗിന് ഭയമാണ്. സാദിക്കലി തങ്ങളുടെ സ്വരം മുസ്ലിം ലീഗിന് ചേർന്നതല്ലെന്നും പി വി അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമസ്തയുമായുള്ള തർക്കം മുസ്ലിം ലീഗിനെ അലോസരപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News