ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ലീഗിൻ്റെ വികാര-വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കുറുക്കൻ നയമാണ് സിപിഐഎമ്മിന്റേത്. മുസ്ലീം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനുള്ള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടേയിരിക്കും. ആ കെണിയിൽ വീഴുന്നില്ല എന്നതാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത. മുസ്ലീം ലീഗിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കെ സുധാകരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here