നവംബര്‍ 11ന് സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും സമ്മേളനത്തിലും ലീഗിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും മറ്റൊരു മുന്നണിയുടെ ഭാഗമായതിനാല്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും വ്യക്തമാക്കി ലീഗ് നേതൃത്വം. സിപിഐഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും പരിപാടി സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പി കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read : മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്
ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയില്ല എന്നും ക്ഷണിച്ചതിന് സിപിഎമ്മിന് നന്ദി അറിയിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read : കൂടെ നിന്ന സർക്കാരിനും പോലീസിനും നന്ദി, വിധിയിൽ സന്തോഷം; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ
പലസ്തീന്‍ വിഷയം കൂടുതലായി ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പലസ്തീന്‍ വിഷയത്തില്‍ കുറച്ചു കൂടി കൃത്യമായി ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയില്‍ പങ്കെടുക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയിലെ ദുരന്തചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്ന സാഹചര്യത്തിലാവാം ബഷീര്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here