കൊടുവളളിയിൽ കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

siddique

കൊടുവളളിയിൽ  കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ്‌ പ്രവർത്തകൻ അറസ്റ്റിലായി.കൊടുവളളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദീക്കിനെയാണ്‌ കൊടുവളളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്.

വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ കെഎസ്‌ഇബി ജീവനകാരനെ അക്രമിച്ചത്. കെഎസ്‌ഇബി ജീവനക്കാരനായ നാരായണനാണ് മർദനമേറ്റത്.

ALSO READ; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന്‌ കൊടുവള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ കെ പി നാരായണൻ വീട്ടിലെ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാരൻ. ഇതിന് പിന്നാലെസിദ്ദീക്കും മകനും ചേർന്ന്‌ നാരായണനെ തള്ളി വീഴ്ത്തുകയും തെറിവിളിക്കുകയും കല്ലുകൊണ്ട് എറിഞ്ഞ് തലയ്ക്കു പരിക്കേൽപിക്കുകയും ചെയ്തത്. പരിക്കേറ്റ നാരായണൻ കൊടുവളളി കുടുബാരോഗ്യകേന്ദ്രത്തിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ENGLISH NEWS SUMMARY: Muslim League worker who assaulted a KSEB employee was arrested in Koduvalli. The Koduvalli police arrested Siddique on the case. Narayanan, a KSEB employee, was beaten up.Siddique assaulted the KSEB employee when he reached home to disconnect the electricity connection.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News