പൗരത്വ വിഷയം; സാമുദായിക സംഘടനകൾ കൈവിടുമോ എന്ന ആശങ്കയിൽ മുസ്ലിം ലീഗ്

പൗരത്വ വിഷയത്തിൽ സാമുദായിക സംഘടനകൾ കൈവിടുമെന്ന ആശങ്കയിൽ മുസ്ലിം ലീഗ് നേതൃത്വം. വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലുൾപ്പെടുന്ന ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ ഇന്ന് പ്രചരണത്തിനെത്തുന്ന രാഹുൽഗാന്ധി പൗരത്വ വിഷയത്തിൽ പ്രതികരിക്കുമെന്നാണ് മുസ്ലിം ലീഗും കാത്തിരിക്കുന്നത്.

Also Read: വന്യജീവി ആക്രമണം; കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ല: എ കെ ശശീന്ദ്രൻ

ഇടതുമുന്നണി പൗരത്വ വിഷയം പ്രധാന തിരഞ്ഞെടുപ്പ് ചർച്ചയാക്കി ഉയർത്തിയതോടെ യുഡിഎഫ് പ്രതിരോധത്തിലായിരുന്നു. പക്ഷെ, കോൺഗ്രസ് പ്രകടനപത്രികയിൽപ്പോലും പൗരത്വ ഭേദഗതി നിയമം ഇടംപിടിച്ചതും ഇല്ല. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തത് മുസ്ലിം ലീഗിനെയും വെട്ടിലാക്കി. പൗരത്വ നിയമം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധം മാത്രമാണെന്നാണ് മുസ്ലിംലീഗ് നേതാക്കൾ വിശദീകരിച്ചിരുന്നത്. ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് കോടതിയിൽ സമീപിച്ചതും ജനങ്ങളിലെത്തിയ്ക്കാനായില്ല.

Also Read: ‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

ഇതിനിടെ സമസ്ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുടെ നേതാക്കൾ ഇടതുപക്ഷത്തോടൊപ്പം വേദി പങ്കിട്ടു. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നത്. വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലുൾപ്പെടുന്ന ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ പ്രചരണത്തിനെത്തുന്ന രാഹുൽഗാന്ധി പൗരത്വ വിഷയത്തിൽ പ്രതികരിക്കുമെന്നാണ് മുസ്ലിം ലീഗും കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News