മുസ്ലിം വിവാഹ നിയമം; പുതിയ ബില്ല് പാസാക്കി അസം നിയമസഭ

assam

മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന  ബിൽ പാസാക്കി അസം നിയമസഭ.. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ റദ്ദാക്കുന്നതാണ് പുതിയ ബിൽ. മുസ്ലിം പുരോഹിതർക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നതടക്കമുള്ള വ്യവസ്ഥകൾ ആണ് ബിൽ മുന്നോട്ട് വെക്കുന്നത്.

ALSO READ: ‘ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നത്ര ജോലി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്’; എജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് എംഎ ബേബി

ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കുക, കാസി സമ്പ്രദായത്തിൽ നിന്നും മുസ്ലിം യുവതികൾക്ക് രക്ഷ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ നിയമമെന്നാണ് അസം സർക്കാർ പറയുന്നത്. പുതിയ നിയമം അനുസരിച്ച് ഇനി മുസ്ലിം വിവാഹവും വിവാഹമോചനവും സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായത്തിലും പുതിയ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച് പുരുഷന് 21 വയസ്സും സ്ത്രീയ്ക്ക് 18 വയസ്സുമാണ് വിവാഹത്തിനുള്ള പ്രായം.
വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935  റദ്ദാക്കുന്ന ബില്ലിന്‌ കഴിഞ്ഞ മാസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഖാസിമാർ ശൈശവ വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും  ബിജെപി മുഖ്യമന്ത്രി ആരോപിച്ചു. ബിൽ പ്രകാരം  സംസ്ഥാനത്തെ 94 ഖാസിമാരുടെയും പക്കലുള്ള രജിസ്‌റ്ററുകൾ ജില്ല കമീഷണർമാർക്ക്‌ നൽകണം. വിവാഹവും വിവാഹമോചനവും സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ രജിസ്‌റ്റർ ചെയ്യണം. അതേസമയം മുസ്ലീം ആചാരങ്ങളെയും മതപരമയ വിവാഹചടങ്ങിനെയും ബിൽ ബാധിക്കില്ലന്നാണ്‌ മുഖ്യമന്ത്രി അവകാശപ്പെട്ടത്‌. ശൈശവ വിവാഹത്തിന്റെ പേരിൽ മുസ്ലിം വിഭാഗത്തിനെതിരെ അസം സർക്കാർ നടത്തിയ വേട്ട വ്യാപക വിമർശനത്തിന്‌ ഇടയാക്കിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News