അമരന്‍ ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു, തമിഴ്‌നാട്ടില്‍ ശിവകാർത്തികേയൻ ചിത്രത്തിനെതിരെ പ്രതിഷേധം

ദക്ഷിണേന്ത്യയിലൊട്ടാകെ നിറഞ്ഞ സദസ്സിലോടുന്ന ‘അമരന്‍’ സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയര്‍ത്തി മുസ്ലീം സംഘടനകള്‍. 2014-ല്‍ കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജൻ്റെ ജീവിതത്തെ ആസ്പദമാക്കി ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രമാണ് ‘അമരന്‍’. എന്നാല്‍ ചിത്രത്തില്‍ മുസ്ലീങ്ങളെയും കശ്മീരികളെയും മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത്. ചിത്രം ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുകയും മുസ്ലീം വിരുദ്ധ വികാരം നിറക്കുകയും ചെയ്യുന്നുണ്ടെന്നാരോപിച്ച് ചിത്രത്തിന്റെ നിര്‍മാതാവായ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ഓഫീസിന് പുറത്ത് ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

ALSO READ: വയനാട് കൊട്ടികലാശത്തിലേക്ക്; ആകാശത്ത് മാത്രം കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലത്തേക്കെത്തിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഫലമെന്ന് സത്യന്‍ മൊകേരി

പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ചിത്രത്തിൽ സായ്പല്ലവിയാണ് ശിവകാർത്തികേയൻ്റെ നായിക. അതേസമയം, ഒരു വിഭാഗം പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം വിമര്‍ശിക്കപ്പെടുമ്പോഴും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, സൂര്യ, തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ചിത്രത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 200 കോടി ക്ലബിലും ഇടം നേടി തമിഴ്‌നാട്ടില്‍ ചരിത്രമെഴുതിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News