ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ ആനുകൂല്യം നീക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. അതിനിടെ നരേന്ദ്രമോദിയുടെ അദാനി- അംബാനി പരാമര്‍ശത്തില്‍ മറുപടിയുമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി.
ലോക്സഭാ വോട്ടെടുപ്പ് പകുതി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വിദ്വേഷ പ്രസംഗങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമായി കളം നിറയുകയാണ് ബിജെപി ദേശീയ നേതാക്കള്‍. രാമരാജ്യം ഉയര്‍ത്തിക്കാട്ടി നരേന്ദ്രമോദി പൊതുറാലികളില്‍ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, തെലങ്കാനയില്‍ മുസ്ലീം സംവരണം ഉയര്‍ത്തിയായിരുന്നു അമിത് ഷായുടെ പ്രസംഗം.
Also Read : നാണം കെട്ട തോല്‍വി…രാഹുലിനോട് പരസ്യമായി പൊട്ടിത്തെറിച്ച് ടീം ഉടമ; വീഡിയോ വൈറല്‍
ബിജെപി അധികാരം തുടര്‍ന്നാല്‍ തെലങ്കാനയില്‍ മുസ്ലീം വിഭാഗത്തിനുളള നാല് ശതമാനം സംവരണം എടുത്തുകളയുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. ആനുകൂല്യങ്ങള്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളും ഒബിസിക്കും അധികമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
അതേസമയം നരേന്ദ്രമോദിയുടെ അദാനി- അംബാനി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി രാഹുല്‍ഗാന്ധിക്ക് പുറമേ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. അദാനി- അംബാനി എന്നീ പേരുകള്‍ പറയാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായിരിക്കുന്നു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി അനുദിനം അവരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും മോദി കള്ളം പറയുകയാണെന്നും റായ്ബറേലിയില്‍ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ പ്രിയങ്കാഗാന്ധി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here