ദില്ലിയിൽ സ്കൂളിൽ വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി പരാതി. മുസ്ലീം വാഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ അധ്യാപരകർ മർദിക്കുകയും ജയ്‌ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അശോക് അഗർവാൾ ദൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിദ്യാർഥികളെ മർദിക്കുകയും, കുളിമുറിയിൽ വെച്ച് അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുന്നുവെന്നും, ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയാണെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നുമാണ് പരാതി.
Also Read: ആര്‍ക്കിയോളജിക്കല്‍ സൈറ്റിലെ ഗുഹയില്‍ മണ്ണിടിഞ്ഞ് ഐഐടി വിദ്യാര്‍ഥി മരിച്ചു
നോർത്ത് ദൽഹിയിലെ നന്ദ് നഗ്രിയിലുള്ള സർവോദയ ബാല വിദ്യാലയ (എസ്.ബി.വി) സ്‌കൂളിലെ മുസ്‌ലിം വിദ്യാർഥികൾക്കാണ് അധ്യാപകരിൽ നിന്നും പീഡനവും അധിക്ഷേപവും നേരിടുന്നത്. മുമ്പും ഇതേ വിദ്യാലയത്തിലെ അധ്യാപകർക്ക് എതിരെ സമാനമായ പരാതി വന്നിരുന്നു.
‘പി.ജി.ടി പോൾ സയൻസ് അധ്യാപകൻ ആദർശ് ശർമയും പി.ടി.ഐ അധ്യാപകൻ വികാഷ് കുമാറും മുസ്‌ലിം സമുദായത്തിലെ വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിക്കുന്നു, ജയ് ശ്രീറാം എന്ന് വിളിക്കാൻ അവരെ നിർബന്ധിക്കുന്നു, കുളിമുറിയിൽ വസ്ത്രമില്ലാതെ മർദിക്കുന്നു, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു,’ എന്നാണ് അഗർവാൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്.
Also Read: ഫന്‍ഗാൾ ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്ത് കനത്തമഴയ്ക്ക് സാധ്യത
ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ, ദില്ലി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ആദർശ് ശർമ, പി.ടി അധ്യാപകൻ വികാഷ് കുമാർ എന്നിവരാണ് പ്രധാന പ്രതികളെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. വിദ്യാർഥികൾ ആരോടും സംസാരിക്കാതിരിക്കാൻ അവരെ നഗ്നരാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ മുസ്‌ലിം , ദളിത് വിദ്യാർത്ഥികളെ വേർതിരിച്ച് പിൻബഞ്ചുകളിൽ ഇരുത്തുകയും മേൽജാതിക്കാരായ വിദ്യാർഥികളെ മുൻവശത്ത് ഇരുത്തുകയും ചെയ്തുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ശർമയെയും കുമാറിനെയും പേര് വെളിപ്പെടുത്താത്ത ഹിന്ദി അധ്യാപകനെയും നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മുസ്‌ലിം വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ അഭ്യർഥന.
മുമ്പ് സമാനമായ സംഭവത്തിൽ വിദ്യാർഥികൾ പരാതി നൽകുകയും അന്വേഷിക്കാനായി എത്തിയ ദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ മുസ്‌ലിം വിദ്യാർത്ഥികളെയും രണ്ട് മുസ്‌ലിം അധ്യാപകരെയും ഒരു വിവേചനവും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി ഒരു കത്ത് എഴുതാൻ നിർബന്ധിച്ചതായും വിവരങ്ങളുണ്ട്.
സ്‌കൂളിലെ ഏകദേശം 2,500 വിദ്യാർത്ഥികളിൽ പകുതിയും മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. മിക്കവരും ദരിദ്രരും, തൊഴിലാളികളുമായ കുട്ടികളാണെന്നും സ്കൂൾ മാനേജ്മെന്റ് ആംഗം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here