ഉത്തർപ്രദേശിൽ മുസ്ലീം യുവാവിന് ക്രൂരമർദനം ; നിർബന്ധിപ്പിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

ഉത്തർപ്രദേശിൽ മുസ്ലീം യുവാവിനെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചു . ബുലന്ദ്ഷഹർ കക്കോട്ട് സ്വദേശി സാഹിലിനാണ് മർദനമേറ്റത്.മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം.ജൂൺ 13 നായിരുന്നു സംഭവം.

ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന തന്നെ ബലംപ്രയോ​ഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മൂവർ സംഘം മർദിക്കുകയായിരുന്നുവെന്ന് സാഹിൽ പറയുന്നു.തന്നെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചെന്നും തല മൊട്ടയടിച്ചെന്നും നിർബന്ധിപ്പിച്ച്  ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും സാഹിൽ ആരോപിക്കുന്നു.

Also Read: സവർണമേലാള ശാസനകളെ വെല്ലുവിളിച്ച ഉജ്ജ്വലവിപ്ലവകാരി, മഹാത്മാ അയ്യങ്കാളിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കെ.കെ രാഗേഷ്

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സാഹിൽ പരാതി നൽകാൻ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പൊലീസ് പ്രതികൾക്കെതിരെ നടപടി എടുക്കാതെ തനിക്കെതിരെ മോഷണക്കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സാഹിൽ പറയുന്നു.തുടർന്ന് ജൂൺ 17 ന് എഎസ്പിയ്ക്ക് പരാതി നൽകുകയും മൂന്ന് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News