ഹരിത വിഷയത്തിൽ നടപടി കഴിഞ്ഞു തിരിച്ചെത്തിയവർക്ക് പദവികൾ; ഫാത്തിമ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി

ഹരിത വിഷയത്തിൽ നടപടി കഴിഞ്ഞു തിരിച്ചെത്തിയവർക്ക് പദവികൾ നൽകി യൂത്ത് ലീഗ്. ഫാത്തിമ തഹ്‌ലിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാകും. ആശിഖ് ചെലവൂർ, മുഫീദ തസ്നി എന്നിവർ ദേശീയ വൈസ് പ്രസിഡന്റുമാരാകും. നജ്മ തബ്ഷിറ നാഷനൽ സെക്രട്ടറി. ലത്തിഫ് തുറയൂർ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റായും നോമിനേറ്റ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നോമിനേറ്റ് ചെയ്തത്. നേതാക്കളുടെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഹരിതയിൽ കലാപമുയർത്തിയത്. അതിനെ തുടർന്ന് നടപടി നേരിട്ടവർക്കാണ് ഇപ്പോൾ പദവികൾ നൽകിയിരിക്കുന്നത്.

Also Read: തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News