രാജസ്ഥാനില്‍ വാഹനമിടിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. രാംഗഞ്ച് സ്വദേശിയായ 20കാരന്‍ ഇഖ്ബാല്‍ മസീസ് ആണ് കൊല്ലപ്പെട്ടത്.രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരിലെ ഗംഗാപോല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
‘സംഭവദിവസം രാത്രി ഇഖ്ബാല്‍ ജയ്‌സിങ്പുര ഖോറില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങുമ്പോള്‍ ഗംഗാപോളിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വാഹനക്കാരും തമ്മില്‍ തര്‍ക്കം നടക്കുകയും ഈ സമയം അവിടെയുണ്ടായിരുന്ന മോഹന്‍ലാല്‍ എന്നയാളും നാട്ടുകാരും ഇവരെ സമാധാനിപ്പിക്കാന്‍ ഇടപെട്ടെങ്കിലും തര്‍ക്കം അടിപിടിയിലേക്ക് കലാശിക്കുകയായിരുന്നു. എന്നാല്‍ ഇഖ്ബാല്‍ മോഹന്‍ലാലുമായി വഴക്കുണ്ടാക്കിയെന്നാണ് ആരോപണം. കൂടാതെ സംഭവസമയത്ത് കൂടിയ നാട്ടുകാര്‍ സമീപത്തുള്ള മറ്റുള്ളവരെയും വിളിച്ച് വടിയും കമ്പികളും ഉപയോഗിച്ച് മസീസിനെ ആക്രമിക്കുകയായിരുന്നു.’മനക് ചൗക്ക് സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് ജാഖര്‍ പറഞ്ഞു.
വിവരമറിഞ്ഞ് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരുക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന മസീസിനെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവാവ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. മരിച്ച യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അജ്ഞാതരായ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അശോക് സിങ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 143 (നിയമവിരുദ്ധമായ കൂടിച്ചേരല്‍), 148 (കലാപമുണ്ടാക്കുക), 302 (കൊലപാതകം), 341 (കുറ്റകരമായ തടഞ്ഞുവയ്ക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലിനായി ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
also read :ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ
കൊലപാതകത്തെ തുടര്‍ന്ന് രാംഗഞ്ച്-ബാഡി ചൗപര്‍ റോഡില്‍ രണ്ട് സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ തടിച്ചുകൂടുകയും നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തതായി പൊലീസ് പറഞ്ഞു.മരിച്ച യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അജ്ഞാതരായ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അശോക് സിങ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 143 (നിയമവിരുദ്ധമായ കൂടിച്ചേരല്‍), 148 (കലാപമുണ്ടാക്കുക), 302 (കൊലപാതകം), 341 (കുറ്റകരമായ തടഞ്ഞുവയ്ക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് പറഞ്ഞു.
ഇതിനിടെ മുസ്ലിം യുവാവിന്റെ മരണത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിയിലെത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ ആരംഭിച്ചു. ശനിയാഴ്ച രാവിലെ, രാംഗഞ്ച്- മനക് ചൗക്ക് റോഡിന് സമീപമുള്ള തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയില്‍ മറു വിഭാഗത്തില്‍ നിന്നുള്ള നിരവധി പേര്‍ ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കി. നിരവധി കടകള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ക്കറ്റും പ്രാദേശിക സ്‌കൂളുകളും ഉടന്‍ അടച്ചതായി പൊലീസ് പറഞ്ഞു.മനക് ചൗക്ക് സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് ജാഖര്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ രാജസ്ഥാന്‍ ആംഡ് കോണ്‍സ്റ്റാബുലറി (ആര്‍എസി), എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (ഇആര്‍ടി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ആര്‍ടി) എന്നിവയുള്‍പ്പെടെയുള്ള കനത്ത പൊലീസ് സേനയെ രാംഗഞ്ച്, സുഭാഷ് ചൗക്ക്, മനക് ചൗക്ക് എന്നിവിടങ്ങളില്‍ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം കിഷന്‍പോള്‍, ആദര്‍ശ് നഗര്‍ മണ്ഡലങ്ങളിലെ എം.എല്‍.എമാരായ അമീന്‍ കാഗ്‌സി, റഫീഖ് ഖാന്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്തു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ഡയറി ബൂത്തില്‍ ജോലിയും മുഖ്യമന്ത്രി ഗെഹ്ലോട്ട് പ്രഖ്യാപിച്ചതായി ഖാന്‍ പറഞ്ഞു.
പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അനാവശ്യമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ നടപടിയും സ്വീകരിക്കും”- ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here