‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് തീപിച്ചത് മൂന്ന് മുസ്‌ലിം യുവാക്കൾ കണ്ടത്. ഉടൻ തന്നെ മറ്റൊന്നും നോക്കാതെ മുഹമ്മദ് നൌഫൽ മുഹമ്മദ് ബാസിൽ റസൽ എന്നിവർ തീയണക്കാൻ പൂജാരിക്കൊപ്പം കൂടി.

ALSO READ: ‘മരണം കാത്തിരുന്നവർക്ക് പുതുജീവൻ’, ബക്രീദിന് ബലി നൽകാൻ കൊണ്ടുവന്ന 124 ആടുകളെ 15 ലക്ഷം രൂപ നൽകി സംരക്ഷിച്ച് ജൈനന്മാർ

ഓടിവന്ന മൂന്ന് പേരും അമ്പലത്തിലേക്ക് കയറാൻ പറ്റുമോ, പ്രശ്നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിക്കുകയും, കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ മറ്റൊന്നും നോക്കാതെ തീയണക്കാൻ മൂവരും പങ്കുചേരുകയുമായിരുന്നു.

‘കുറേപ്പേർ ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. ഈ യുവാക്കാളാണ് ഞങ്ങളെന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച് മുന്നോട്ടു വന്നത്. പൈപ്പിടണോ ബക്കറ്റ് വേണോ എന്നൊക്കെ ചോദിച്ചു. ഇവർക്ക് മുകളിൽ കയറാൻ കഴിയും. അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇവരുടെ സഹായം കിട്ടയതു കൊണ്ട് തീ പടരുന്നത് തടയാൻ കഴിഞ്ഞു’, സംഭവത്തിൽ പ്രമുഖമാധ്യമത്തോട് പ്രതികരിക്കവേ പൂജാരി പറഞ്ഞു.

ALSO READ: ‘അങ്ങനെ 12 കോടി ഗുദാ ഹവാ’, ബീഹാറിൽ ഉദ്‌ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; വീഡിയോ

എന്നാൽ ‘എല്ലാവരും മനനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാൽ മതി മനസ്സിൽ. സഹായിക്കുന്നതിൽ ജാതിയും മതവുമൊന്നും ഇല്ല’, എന്നാണ് സംഭവത്തിൽ യുവാക്കൾ പ്രതികരിച്ചത്. മലപ്പുറത്തെ വർഗീയപരമായി വേട്ടയാടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News