പൊതു സിവിൽകോഡ്: മുസ്ലീങ്ങൾക്ക് മോദിയുടെ ഉപദേശം വേണ്ട -ഐ.എൻ.എൽ

ഏകീകൃത സിവിൽകോഡ് പോലുള്ള വിഷയങ്ങളിൽ സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രേരണ ഏതു പാർട്ടിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെന്ന് മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം അർഹിക്കുന്ന അവഞ്ജയോടെ തള്ളുകയാണെന്നും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ മോദിയുടെ ഉപദേശം തങ്ങൾക്കാവശ്യമില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

also read; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

പൗരന്മാരുടെ തുല്യ അവകാശത്തിന് ഏകീകൃത സിവിൽകോഡ് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം ഭരണഘടന വിഭാവന ചെയ്യുന്ന മതേതര-ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശക് കൊണ്ടാണ്. ഈ വിഷയത്തിൽ ആർ.എസ്.എസും നരേന്ദ്ര മോദിയും മുന്നോട്ടുവെക്കുന്ന ആശയങ്ങൾ തനി പിന്തിരിപ്പനും ചാതുർവർണ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കുമാണ്. മുസ്‍ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ​ങ്ങളോട് അൽപമെങ്കിലും കരുണയുണ്ടെങ്കിൽ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. തങ്ങളുടെ സ്വത്വവും അസ്ഥിത്വവും സാസ്കാരിക വൈവിധ്യവും നിലനിർത്തി പൂർണ പൗരത്വത്തോടുകൂടി ജീവിക്കാൻ ഭരണഘടന അവർക്ക് അവകാശം നൽകുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ എടുത്തുകാട്ടുമ്പോഴെല്ലം മുസ്‍ലിം-ക്രൈസ്തവ പ്രീണനമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും വിളിച്ചുകൂവി അവരിൽനിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്നത് ഇനി നടക്കില്ലെന്ന് കർണാടക തെരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന ആർ.എസ്.എസിന്റെ സ്വപ്നം കൊണ്ടുനടക്കുന്ന മോദിയെപ്പോലുള്ളവർക്ക് മതേതര-ജനാധിപത്യ ഇന്ത്യയിൽ ഇടമില്ല എന്ന് സമർഥിക്കുന്നതായിരിക്കും അടുത്ത തെരഞ്ഞെടുപ്പെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

also read; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News