മൂന്ന് സീറ്റുകള്‍ വേണമെന്ന് മുസ്ലീം ലീഗ്; ഉന്നമിടുന്നത് ഈ സീറ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലം കൂടി വേണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസത്തെ ഉഭയകക്ഷി ചര്‍ച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കില്‍ കാസര്‍ഗോഡ് വടകരയോ വേണമെന്നാണ് ലീഗിന്റെ ആവശ്യം.

ALSO READ:  കെ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പറഞ്ഞത് പച്ചക്കള്ളം : മന്ത്രി വി അബ്ദുറഹിമാന്‍

ലീഗിന് നല്ല സ്വാധീനമുള്ള നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കാസര്‍ഗോഡാണ് ലീഗ് ഉന്നം ഇടുന്നതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എതിരെയുള്ള വികാരവും ലീഗിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. വരുന്ന അഞ്ചിന് വീണ്ടും കോണ്‍ഗ്രസ് ലീഗ് ഉഭകക്ഷി യോഗം വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തില്‍ ലീഗ് നേതൃത്വം തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ALSO READ: ‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here