ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്തണം,ഇല്ലെങ്കിൽ പിരിച്ചുവിടും; നടപടിയുമായി മെറ്റ

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക.

Also Read: അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും: മന്ത്രി എം ബി രാജേഷ്

ജോലിക്കാര്‍ക്കിടയില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഇങ്ങനെയൊരു മാറ്റമെന്ന് മെറ്റ വ്യക്തമാക്കി. മെറ്റയുടെ ഇയര്‍ ഓഫ് എഫിഷ്യന്‍സി പോളിസി അനുസരിച്ചാണ് പുതിയ നീക്കം. മാർക്ക് സക്കർബർഗിന്‍റെ നേതൃത്വത്തിലാണ് ഈ മാറ്റം. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കൽ ലക്ഷ്യമിട്ടാണ് മെറ്റയുടെ പ്രവര്‍ത്തനം. ഇതിലൂടെ 21000 ജീവനക്കാരെ പിരിച്ച് വിടാനുള്ള പദ്ധതിയുമുണ്ട്.

എന്നാല്‍ ആഴ്ചയിലെ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് മാത്രമാണെന്നും മെറ്റ വ്യക്തമാക്കി. ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്.

Also Read: സാമ്പത്തിക പ്രതിസന്ധി; ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News