60 വയസിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കര്‍ണാടക സർക്കാർ

കേരളത്തില്‍ കൊവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച സാഹചര്യത്തിൽ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശം നൽകി .

Also read:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.

Also read:‘ഒരു ജീവനായി പത്തു ലക്ഷം ചെലവാക്കിയിട്ട് മമ്മൂട്ടിയുടെ നിശബ്ദത’: താരത്തെ പ്രശംസിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

അതേസമയം, കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ ഒരു മരണത്തിന് കാരണം കൊവിഡെന്ന് വിലയിരുത്തൽ. ഇന്നലെ 122 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News