മുതലപ്പൊഴിയിൽ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം, അഞ്ച് തൊഴിലാളികൾ നീന്തിക്കയറി, ഒരാളെ കാണാതായി

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു.

ALSO READ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം’, വിവാദ പ്രസംഗംങ്ങൾക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസിൽ, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങൾ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികൾ പറയുന്നത്. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News