മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുകയാണെന്നും പദ്ധതിക്കായുള്ള കേന്ദ്ര അനുമതി ലഭിച്ചുവെന്നും ടെന്‍ഡര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മത്സ്യ സമ്പത്തില്‍ വലിയ കുറവുണ്ടായതിനാലാണ് കൃത്രിമ പാരുകള്‍ നിക്ഷേപിച്ചത്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വലിയ പ്രശ്‌നമാണ്. ആറ് മാസം കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതി ആണ്. ഇത് കണക്കിലെടുത്ത് കേന്ദ്ര സഹായം ഉണ്ടാകണം. കടലില്‍ മരിക്കുന്ന ആളുകളുടെ ഇന്‍ഷുറന്‍സ് പ്രശ്‌നമാണ്. കടലില്‍ കാണാതാകുന്ന ആളുകൾക്കുള്ള പണം ഏഴ് വര്‍ഷത്തിന് ശേഷമേ നല്‍കാനാകൂ. ഈ കേന്ദ്ര പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Read Also: പമ്പയിലെ പാര്‍ക്കിങ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍
പണം കേരളം മുന്‍കൂറായി നല്‍കാം. കേന്ദ്രം പാസാക്കുമ്പോള്‍ ആ പണം സര്‍ക്കാരിനായി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here