മുത്തങ്ങയിൽ എംഡിഎംഎ വേട്ട, മൂന്ന് യുവാക്കൾ പിടിയില്‍

മുത്തങ്ങയിൽ പൊലീസ് എയ്ഡ് പോസ്റ്റിൽ എംഡിഎംഎ വേട്ട. കർണാടകയിൽ നിന്നും
കേരളത്തിലേക്ക് എംഡി എം എ കൊണ്ടുവന്ന രണ്ട് കേസുകളായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. മുത്തങ്ങ എയ്ഡ്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിലാണ് മൂവരും പിടിയിലായത്.

മുട്ടിൽ അഭയംവീട്ടിൽ മിൻഹാജ് ബാസിം (24)കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന് സമീപം ചുള്ളിയോട്ട് വീട്ടിൽ അഖിൽ ( 27) തൃശ്ശൂർ തൃക്കൂർ കുര്യൻ വീട്ടിൽ ലിൻ്റോ ( 34) എന്നിവരാണ് അറസ്റ്റിലായത്. മിൻഹാജിൻ്റെ പക്കൽ നിന്നും 49.54 ഗ്രാം എംഡിഎംഎ യും, അഖിൽ, ലിൻ്റോ എന്നിവരിൽ നിന്നായി 10.45 ഗ്രാം എംഡിഎംഎ യുമാണ് പിടികൂടിയത്.

ALSO READ: ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

സുൽത്താൻബത്തേരി പൊലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് കുമാർ, എസ്ഐമാരായ സി എം സാബു, കെ വി ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് മൂവരെയും പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News