വയനാടിനെ വീണ്ടെടുക്കാന്‍ ഡിവൈഎഫ്ഐയ്ക്കൊപ്പം മുത്തപ്പനും; ദക്ഷിണ കൈമാറി തോളേനി മഠപ്പുരയിലെ തെയ്യം കലാകാരന്‍

റീബില്‍ഡ് വയനാടിന് വേണ്ടി മുത്തപ്പന്‍ തെയ്യവും ഡിവൈഎഫ്‌ഐയോടൊപ്പം കണ്ണിചേര്‍ന്നു. തോളേനി മുത്തപ്പന്‍ മഠപ്പുരയില്‍ കെട്ടിയാടിയ മുത്തപ്പന്‍ തെയ്യമാണ് റീബില്‍ഡ് വയനാടിന്റെ ഭാഗമായത്. തെയ്യം തൊഴുത് വരവിലെ ഒരു വിഹിതം റീബില്‍ഡ് വയനാട് പ്രവര്‍ത്തനത്തിലേക്ക് തെയ്യം നല്‍കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എംവി രതീഷ് വിഹിതം ഏറ്റുവാങ്ങി. മേഖല സെക്രട്ടറി കെ വി അജിത്ത് കുമാര്‍, എം എ നിതിന്‍, സച്ചിന്‍ ഒ എം, വി കെ രാഹുല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ:കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതിഷേധം ശക്തം

‘വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. മുത്തപ്പന്റേതായ ഒരു ഓഹരി മുത്തപ്പനും തരുന്നു. റീബില്‍ഡ് വയനാടിനായി തൊഴുതുവരവില്‍ നിന്ന് DYFI പ്രവര്‍ത്തകര്‍ക്ക് പണം നല്‍കി തെയ്യം കലാകാരന്‍ പറഞ്ഞു.

ALSO READ:നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration