പൈതങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഈ സേവനം; മുത്തപ്പന്റെ അനുഗ്രഹം ജീവിതത്തോട് പോരാടുന്ന വിദ്യയ്‌ക്കൊപ്പം, വീഡിയോ

കര്‍ഷക തൊഴിലാളിയായ അമ്മ അധ്വാനിച്ച് വളര്‍ത്തിയ മകള്‍, വിദ്യയെ കൈവിടാന്‍ മുത്തപ്പന് കഴിയില്ല. പൈതങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ മുത്തപ്പന്റെ അനുഗ്രഹം ഒപ്പമുണ്ടാകുമെന്ന വാക്ക് വിദ്യയ്ക്ക് മാത്രമല്ല ഒരു നാടിന് തന്നെ ആശ്വാസമാണ്. വിധിയോട് പടവെട്ടി തന്നെയാണ് വിദ്യ എന്നും മുന്നോട്ടു നടന്നത്. സമരം തന്നെയായിരുന്നു വിദ്യയുടെ ജീവിതം. പരേതരായ അപ്പുക്കുട്ടന്‍ – സാവിത്രി ദമ്പതികളുടെ മകളാണ് വിദ്യ. 32ാം വയസില്‍ ഇരുവൃക്കകളും തകരാറിലായി ജീവിതത്തോട് വീണ്ടും പടപൊരുതുകയാണ് വിദ്യ.

ALSO READ: എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

ഇന്ത്യന്‍ ക്യാമ്പസുകളിലെ സമരചരിത്രം അറിയാവുന്നവര്‍ക്ക് വിദ്യ പുതുമുഖമല്ല. 2013ല്‍ പോണ്ടിച്ചേരി സര്‍വകലാശാലയും വിദ്യയും സുഹൃത്തുക്കളും റാഗിംങ്ങിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തി. ഇതോടെ അടിമുടി സര്‍വകലാശാലയുടെ രീതികള്‍ പൊളിച്ചെഴുതപ്പെട്ടു. ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തിയും കഴിവുമുള്ള വിദ്യയുടെ ചികിത്സയ്ക്കായി കക്കറ പുറവട്ടത്ത് ഷിജു വീണ ദമ്പതികളുടെ വീട്ടില്‍ പി പി രവീന്ദ്രന്‍ കായപ്പൊയില്‍ കെട്ടിയാടിയ മുത്തപ്പന്‍ വെളളാട്ടത്തിന് ലഭിച്ച ദക്ഷിണ കൈമാറി.

ALSO READ:  നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച

പഠനകാലത്ത് അനീതിയോട് പ്രതികരിച്ച് അതിനെതിരെ പോരാടിയ വിദ്യയ്ക്ക് ക്യാമ്പസ് അധികാരികളുടെ പ്രതികാരത്തിനും ഇരയാകേണ്ടി വന്നു. ഗുണ്ടകളുടെ മര്‍ദനം, സസ്‌പെന്‍ഷന്‍, നിയമപ്പോരാട്ടം.. ഇവിടെങ്ങും വിദ്യ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. വിദ്യയ്ക്കും സുഹൃത്തുക്കള്‍ക്കും നഷ്ടപരിഹാര തുകയും നഷ്ടപ്പെട്ട ക്ലാസുകള്‍ക്ക് പകരം ക്ലാസും നല്‍കി അവരെ തിരിച്ചെടുക്കണമെന്ന് കോടതി വിധിച്ചു. പഠിച്ച് പാസായി അഭിമാനത്തോടെയാണ് സര്‍വകലാശാലയുടെ പടി അവള്‍ ഇറങ്ങിയത്.

ALSO READ: വാട്ട്‌സ്ആപ്പ് എന്നും വെറൈറ്റി തന്നെ; പുത്തന്‍ ഫീച്ചറിങ്ങനെ!

ഇന്ന് ജീവിതത്തോടാണ് വിദ്യ മത്സരിക്കുന്നത്. സമൂഹത്തിന് വേണ്ടി ഇനിയും തനിക്കൊരുപാട് ചെയ്യാനുണ്ടെന്ന് അവള്‍ക്കറിയാം. അപ്രതീക്ഷിതമായി വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചത് വിധിയുടെ മറ്റൊരു പരീക്ഷണമായി മാത്രമാണ് വിദ്യ കാണുന്നത്. ആഴ്ചയില്‍ രണ്ടു വീതം ഡയാലിസിസ് ചെയ്താണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ശാശ്വതമായ പരിഹാരം. കണ്ണൂര്‍ തോക്കാടെന്ന ഗ്രാമത്തിലെ കുഞ്ഞുവീട്ടില്‍ നിന്നും പയ്യന്നൂര്‍ കോളേജിലെയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെയും പിന്നീട് അധ്യാപക പരിശീലനത്തിനായെത്തിയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെയുമെല്ലാം പ്രിയപ്പെട്ട മുഖമായി അവള്‍ മാറി. ഇനിയും മുന്നേറാന്‍ അവള്‍ക്ക് മലയാളികളുടെ പിന്തുണവേണം നല്ല മനുഷ്യരുടെ പിന്തുണ വേണം.

ALSO READ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

വിദ്യയുടെ ചികിത്സാ ചിലവിനായി ഈ നമ്പരിലേക്ക് നിങ്ങള്‍ക്ക് ഒരു സഹായം അയയ്ക്കാം.

AC No: 0934053000002868
IFSC: SIBL0000934
Google Pay: 8075132530

ALSO READ:  തിരുവനന്തപുരത്ത് മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News