മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകരണം; ആദ്യ ദിനത്തില്‍ 770.35 കോടി സമാഹരിച്ചു

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ 32-ാമത് കടപ്പത്ര സീരീസ് ആദ്യദിനം തന്നെ വൻ സ്വീകരണം. കടപ്പത്ര സീരീസ് 7.7 മടങ്ങ്‌ ഓവര്‍സബ്‌സ്‌ക്രൈബ്ഡ് ആയതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു. 100 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുക. ഇതിനു പറമെ അധികമായി സമാഹരിച്ച 600 കോടി ഉൾപ്പെടെ 700 കോടി രൂപ ഇതുവരേക്കും സമാഹരിക്കാനായിട്ടുണ്ട്.

ALSO READ:ഏത് വികസനം വന്നാലും ആദ്യം ബാധിക്കുന്നത് മത്സ്യതൊഴിലാളികളെ: അവരെ സംരംക്ഷിക്കാൻ നിയമനിർമ്മാണം നടത്തണം; ജോസ് കെ മാണി എംപി.

നിക്ഷേപകരുടെ പിന്തുണയിൽ തങ്ങൾക്ക് വലിയ സന്തോഷവും നന്ദിയും ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഈ നേട്ടം ഉപഭോക്താക്കൾക്ക് തങ്ങളോടുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, തങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകമായ റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച സേവനം നൽകുന്ന തങ്ങളുടെ സമർപ്പണമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

‘4700-ലധികം ശാഖകൾ രാജ്യത്തുടനീളം ഞങ്ങൾക്കുണ്ട്. ഇവയുടെ കൃത്യമായ പ്രവർത്തനം മൂലം തലമുറകളായി ആളുകളിൽ നിന്ന് കാര്യമായ വിശ്വാസം നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഇഷ്യു വിജയകരമാക്കുന്നതിൽ അചഞ്ചലമായ പിന്തുണ നൽകിയതിന് ഉപഭോക്താക്കൾ, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ, ഡിബഞ്ചർ ട്രസ്റ്റികൾ, രജിസ്ട്രാർമാർ, ബാങ്കർമാർ, ബ്രോക്കർമാർ, ജീവനക്കാർ എന്നിവരുൾപ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു’, ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration