പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ തയ്യാറാക്കാം മുട്ട പുട്ട്

mutta puttu

പുട്ട് സ്ഥിരം കഴിച്ച് മടുത്തു എന്ന് പറയുന്നവർ ഇതൊന്നു ഉണ്ടാക്കി നോക്കൂ. സാധാ പോലെ പുട്ടു ഉണ്ടാക്കുന്നവർക്ക് ടേസ്റ്റ് മാറ്റി ഉണ്ടാക്കാവുന്ന ഒന്നാണ് മുട്ട പുട്ട്. ബ്രേക്ഫാസ്റ്റിനോ ഡിന്നറിനൊക്കെയോ ഇത് ഉണ്ടാക്കാം. രുചിയുള്ളത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാകും

അതിനായി ആവശ്യം വേണ്ട ചേരുവകൾ
മുട്ട : 3
പുട്ട് : 2 കഷ്ണം
എണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1 ടീസ്പൂൺ
തക്കാളി : 1
ഇഞ്ചി : ചെറിയ കഷ്ണം
പച്ചമുളക് : 3
വറ്റൽ മുളക് : 2
സവാള : 1
ഗരം മസാല : കാൽ ടീസ്പൂൺ
ചിക്കൻ മസാല : 1 ടീസ്പൂൺ
മല്ലിപൊടി : മുക്കാൽ ടീസ്പൂൺ
കറിവേപ്പില
പെരുംജീരകപ്പൊടി : അര ടീസ്പൂൺ
ഉപ്പ് : ആവിശ്യത്തിന്
മല്ലിയില

ALSO READ: ദോശ പ്രേമികൾ ആണോ? ദോശ മുട്ട ഉണ്ടാക്കിയാലോ…

സാധാ നമ്മൾ പുട്ട് ഉണ്ടാക്കുന്നത്പോലെ നന്നായി പൊടിച്ചു മാറ്റിവെക്കുക .ശേഷം മുട്ട എടുത്ത് അതിൽ അൽപ്പം ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റിവെക്കുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് വറ്റൽമുളക്, പച്ചമുളക് കഷ്ണങ്ങൾ ആക്കിയത് ചേർത്ത് വഴറ്റുക. സവാള കൂടെ അരിഞ്ഞത് ചേർക്കാം. ഇതിലേക്ക് ഇഞ്ചി, കറിവേപ്പില ചേർത്ത് വഴറ്റി മല്ലിപൊടി, ഗരം മസാല, ചിക്കൻ മസാല,പെരും ജീരകപ്പൊടി എന്നിവയും കൂടി ചേർത്ത് വഴറ്റാം.
ശേഷം തക്കാളി ചേർത്ത് മിക്സ്‌ ചെയ്ത് ഉപ്പും കൂടെ ചേർക്കാം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് വഴറ്റി മാറ്റിവെച്ചിരുന്ന മുട്ട ചേർത്ത് വേവുന്നതു വരെ ഇളക്കിയെടുക്കുക. ശേഷം പുട്ടും കൂടെ ഇതിലേക്ക് ചേർത്ത് മിക്സ്‌ ചെയ്ത് അൽപ്പം മല്ലിയില കൂടെ ചേർത്താൽ സംഭവം റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News