മുട്ടില്‍ മരം മുറി; കര്‍ഷകര്‍ പിഴയടക്കണമെന്ന ഉത്തരവിനെതിരെ സമരത്തിനൊരുങ്ങി സി പി ഐ എം

മുട്ടില്‍ മരം മുറിയില്‍ തട്ടിപ്പിനിരയായ കര്‍ഷകര്‍ പിഴയടക്കണമെന്ന ഉത്തരവിനെതിരെ സി പി ഐ എം സമരത്തിന്.4 ആം തീയ്യതി വില്ലേജ് ഓഫീസ് ഉപരോധിക്കും.വന്‍ തുക പിഴയടക്കണമെന്നാവശ്യപ്പെട്ട് നാല്‍പതോളം കര്‍ഷകര്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

Also Read; പണം വാങ്ങിയയാളെ ഇനി കണ്ടാൽ തിരിച്ചറിയില്ല; കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ മൊഴി വിശ്വസിക്കാനാകാതെ പൊലീസ്

മുറിച്ച മരത്തിന് കണക്കാക്കിയിട്ടുള്ള വിലയുടെ മൂന്നിരട്ടി പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. നിരപരാധികളായ കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. മുപ്പതും അമ്പതും ലക്ഷം രൂപവരെ അടയ്ക്കണമെന്നാണ് ആവശ്യം.സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഭൂവുടമകളെ വഞ്ചിച്ച് പട്ടയഭൂമികളില്‍നിന്ന് ഈട്ടി മുറിച്ച റോജി അഗസ്റ്റിയന്‍ ഉള്‍പ്പെടെയുള്ള പ്രതികളില്‍നിന്ന് പിഴ ഈടാക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമ്മെന്നു സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.

Also Read: എ ഐ ഉപയോഗിച്ച്‌ മോർഫിംഗ്‌;14 വയസ്സുകാരൻ പൊലീസ് പിടിയിൽ

കര്‍ഷകര്‍ക്കുനേരെ ഒരുനിയമനടപടിയും അനുവദിക്കില്ല. നോട്ടീസുകള്‍ പിവലിക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.ആദിവാസികളുള്‍പ്പെടെയുള്ളവരെ വഞ്ചിച്ചാണ് മരം മുറിച്ചത്. മരത്തടികള്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ കസ്റ്റഡിയിലുണ്ട്. വ്യാജരേഖ ചമച്ചതിനും കര്‍ഷകരെ വഞ്ചിച്ചതിനും പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസ് എടുത്തതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News