മരം മുറി കേസിലെ പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യം, മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കള്ള വാദങ്ങൾ പൊളിഞ്ഞതെന്നും കേസിൽ വകുപ്പ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണമാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരങ്ങളാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തിൽ മരങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ലഭിക്കുക. അതുകൊണ്ടാണ് PDPP Act പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത പഴുതച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Also Read: നൗഷാദ് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം; അഫ്‌സാനയുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ നൽകില്ല

മുട്ടിൽ മരംമുറികേസിലെ പ്രതികളായ സഹോദരങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒന്നാംപ്രതി റോജി അഗസ്റ്റിൻ രണ്ടും മൂന്നും പ്രതികളായ ജോസ് കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ മീനങ്ങാടി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളവരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള മരങ്ങളാണ് പ്രതികൾ മുറിച്ച് കടത്തിയതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.

Also Read: കൊച്ചി തമ്മനത്ത് പൊട്ടിയ ജലവിതരണ പൈപ്പ്  പുന:സ്ഥാപിച്ചു, വൈകിട്ടോടെ ജലവിതരണം ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News