ബം​ഗാളിലെ ജയിലുകളിൽ മട്ടൻ ബിരിയാണിയും ബസന്തി പുലാവും; ദുർ​ഗാപൂജയോടനുബന്ധിച്ച് പുതിയ ജയിൽ മെനു

Bengal Jail

കൊല്‍ക്കത്ത: ദുർ​ഗാ പൂജയുടെ ആഘോഷങ്ങളുടെ ഭാഗമായി ബംഗാളിലെ ജയിലുകളിൽ മട്ടൻ ബിരിയാണി നല്‍കുമെന്ന് അധികൃതർ. ഒക്ടോബര്‍ ഒമ്പത് മുതല്‍ 12 വരെയുള്ള തീയതികളിലാണ് പുതിയ പരിഷ്കരിച്ച മെനു ജയിലുകളിൽ നൽകുക. ബിരിയാണി മാത്രമല്ല ബസന്തി പുലാവും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ബംഗാളിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ

തടവുകാരുടെ അഭ്യർത്ഥന മാനിച്ചാണ് ഉത്സവകാലത്ത് പുതിയ മെനു നൽകാൻ തീരുമാനമായത്. ഇത്തരം മാറ്റങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക ബുദ്ധിമുട്ടുകൾ മാറുന്നതിന് സഹായിക്കുമെന്നും, വെജിറ്റേറിയൻ ആയിട്ടുള്ളവർക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ അവസരം ഉണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.

Also Read: ‘എല്ലാവരോടും നന്ദി…’ ആരാധകരോടും സ്‌നേഹിതരോടും സൂപ്പര്‍സ്റ്റാറിന്റെ സന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News