ആട്ടിന്‍ കാലിന്റെ എല്ലുകൊണ്ട് കിടിലന്‍ മട്ടന്‍ പായ സൂപ്പ്

ആട്ടിന്‍ കാലിന്റെ എല്ല് കൊണ്ടുണ്ടാക്കുന്ന സൂപ്പ് ആണ് മട്ടന്‍ പായ. ഏറെ ഔഷധഗുണമുള്ള വിഭവമാണ് ഇത്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സ്വാദിഷ്ടമായ ഈ രുചിക്കൂട്ട്് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ALSO READ:സവാളയുണ്ടോ ? മുടിയിലെ നര കളയാന്‍ ഇനി മിനിട്ടുകള്‍ മാത്രം മതി !

ആവശ്യമായ ചേരുവകള്‍:

മട്ടന്‍ പായ (ആട്ടിന്‍കാല്‍ കഷ്ണങ്ങള്‍): അര കിലോ
സവാള: രണ്ട് എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത്: ഒരു ടേബിള്‍സ്പൂണ്‍
ഇഞ്ചി കഷ്ണങ്ങള്‍ (ജുവലിയന്‍ കട്ട്): ഒരു ടേബിള്‍സ്പൂണ്‍
പച്ച മുളക്: -രണ്ട് എണ്ണം
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
കശ്മീരി മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
മല്ലിപൊടി: ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി: ഒരു ടീസ്പൂണ്‍
ജീരകം പൊടി: ഒരു ടീസ്പൂണ്‍
സണ്‍ ഫ്‌ലവര്‍ ഓയില്‍: രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
ഗരം മസാല: ഒരു ടീസ്പൂണ്‍
കറുത്ത ഏലം: ഒരെണ്ണം
കാര്‍ഡമം: നാല് എണ്ണം
ഗ്രാമ്പൂ-: അഞ്ച് എണ്ണം
കറുവപ്പട്ട: രണ്ട് ചെറിയ കഷണം

ALSO READ:ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ; എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം

തയ്യാറാക്കുന്ന വിധം:

ഒരു കപ്പ് ഗോതമ്പ് മാവ് ഉപയോഗിച്ച് മട്ടണ്‍ കാലുകള്‍ വൃത്തിയാക്കാം. ഗോതമ്പ് മാവ് മാംസത്തില്‍ നന്നായി കലര്‍ത്തി 10 മിനുട്ട് വെക്കണം. അതിനുശേഷം കൈകൊണ്ട് തടവി മൂന്ന് തവണ വെള്ളത്തില്‍ കഴുകുക. അപ്പോള്‍ എല്ലാ മുടിയും പൊടിയും വേഗത്തില്‍ പോകും. ഇതൊരു ഈസി ക്ലീനിങ് ടിപ്പ്‌സ് കൂടെ ആണ്. തുടര്‍ന്ന് പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. മുഴുവന്‍ ഗരം മസാലയും ചേര്‍ക്കുക. അതിനുശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. നന്നായി വഴറ്റുക. എല്ലാ പൊടികളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി മട്ടണ്‍ ചേര്‍ക്കാം. ഉപ്പ് ക്രമീകരിക്കുക. കുറച്ച് വെള്ളം ചേര്‍ക്കുക. തീ കൂട്ടി വെച്ച് ഒരു വിസില്‍ അടിക്കുന്നത് വരെ മൂടി അടച്ചു വെക്കുക. തീ കുറച്ചതിനു ശേഷം 15 മിനിറ്റ് വേവിക്കുക. പാത്രത്തില്‍ വിളമ്പി ഇഞ്ചിയും പച്ചമുളകും മുകളില്‍ ഇടുക. നമ്മുടെ മട്ടന്‍ പായ സൂപ്പ് തയ്യാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News