മട്ടന്‍ സ്റ്റ്യൂ തയ്യാറാക്കാം ഈസിയായി

അപ്പത്തിനൊപ്പം നല്ല മട്ടന്‍ സ്റ്റ്യൂ ഉണ്ടെങ്കില്‍ കഴിക്കാന്‍ അടിപൊളിയായിരിക്കും. ഈസിയായി മട്ടന്‍ സ്റ്റ്യൂ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

1.മട്ടന്‍ – ഒരു കിലോ

2.ഉപ്പ് – പാകത്തിന്

3വിനാഗിരി – ഒരു വലിയ സ്പൂണ്‍

4.തേങ്ങ – ഒന്ന്

5.വെളിച്ചെണ്ണ – പാകത്തിന്

6.സവാള – രണ്ട്, അരിഞ്ഞത്

7 പച്ചമുളക് – ആറ്, കീറിയത്

8 ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

9 വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

10 കറിവേപ്പില – ഒരു തണ്ട്

11 ഗ്രാമ്പൂ – നാല്

12 കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

13 ഏലയ്ക്ക – മൂന്ന്- നാല്

14 കാരറ്റ് – രണ്ട്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

15 ഉരുളക്കിഴങ്ങ് – മൂന്ന്, ചതുരക്കഷണങ്ങളാക്കിയത്

16 കുരുമുളകുപൊടി – ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മട്ടണ്‍ ചെറിയ കഷണങ്ങളാക്കി ഉപ്പും വിനാഗിരിയും ചേര്‍ത്തു പകുതി വേവില്‍ വേവിച്ചു വയ്ക്കണം.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുത്തു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. വാടി വരുമ്പോള്‍ ഗ്രാമ്പു, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ മട്ടനും ഉരുളക്കിഴങ്ങും കാരറ്റും ചേര്‍ത്തിളക്കണം. ഇതിലേക്കു മൂന്നാം പാല്‍ ചേര്‍ത്തു വേവിക്കുക. കഷണങ്ങള്‍ വെന്തു വരുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്തിളക്കി, രണ്ടാം പാലും ചേര്‍ത്തു വേവിക്കണം.കഷണങ്ങള്‍ വെന്തു പാകത്തിനു കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കി കുരുമുളകുപൊടി വിതറി, തിളയ്ക്കും മുന്‍പു വാങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News