മ്യൂച്വൽ ഫണ്ട്; എസ്ഐപി നിക്ഷേപങ്ങൾ ഏതെല്ലാം, എങ്ങനെ തെരഞ്ഞെടുക്കാം?

SIP

മ്യൂച്വൽ ഫണ്ടിനെ പറ്റിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ പറ്റിയും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകും. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് വൻ സ്വീകാര്യതയുമാണുള്ളത്. നമ്മുടെ കൈയിലുള്ള പണം വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയായാണ് മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളെ പറ്റി അന്വേഷിക്കുമ്പോൾ കേൾക്കുന്ന ഒരു വാക്കാണ് എസ് ഐ പി (SIP) സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ചിട്ടയോടെ നിക്ഷേപം നടത്തിയാൽ നേട്ടമുണ്ടാക്കുവാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. വ്യത്യസ്ത തരത്തിലുള്ള എസ്.ഐ.പി നിക്ഷേപങ്ങൾളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

റെഗുലർ എസ്.ഐ.പി (Regular SIP)
നിശ്ചിത തുക, കൃത്യമായ ഇടവേളകളിൽ നിക്ഷേപം നടത്തുന്ന രീതിയെയാണ് റെഗുലർ എസ്.ഐ.പി എന്ന് പറയുന്നത്. ഇവിടെ വിപണി സാഹചര്യം പരിഗണിക്കാറില്ല. ഇൻവെസ്റ്റ് ചെയ്യേണ്ട തുക നിക്ഷേപകൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും ഇത് മാസ അടിസ്ഥാനത്തിലോ, പാദ അടിസ്ഥാനത്തിലോ നിക്ഷേപിക്കുന്നു. ഇൻവെസ്റ്റ്മെന്റ് തുകയുൽ ഇടക്കുവെച്ച് മാറ്റം വരുത്തുവാൻ സാധിക്കില്ല.

നിക്ഷേപങ്ങള്‍ തുടങ്ങുന്നവർക്ക്, റിട്ടയർമെന്റ് പ്ലാനിങ്, കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങൽ തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്ക് ഈ നിക്ഷേപം അനുയോജ്യമാണ്.

ടോപ് അപ് എസ്.ഐ.പി (Top-Up SIP)
നിക്ഷേപത്തുക കാലക്രമേണ വർധിപ്പിക്കുന്ന നിക്ഷേപ രീതിയാണിത്. നിശ്ചിത തുക അല്ലെങ്കിൽ ശതമാനം നിക്ഷേപത്തിൽ വർധിപ്പിക്കുകയാണ് ഈ നിക്ഷേപ രീതിയിൽ ചെയ്യുന്നത്. വേതന വർധന പ്രതീക്ഷിക്കുന്നവർക്ക് അനുയോജ്യമാണിത്. കാലക്രമേണ നിക്ഷേപം വർധിക്കുന്നതിനാൽ പണപ്പെരുപ്പത്തെ മറികടക്കാൻ അനുയോജ്യമായ മാർ​ഗമാണിത്.

ഫ്ലെക്സ് എസ്.ഐ.പി (Flex SIP)
സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിക്ഷേപത്തുകയിൽ മാറ്റം വരുത്താനാകുന്ന നിക്ഷേപങ്ങളാണിവ. ഫ്രീലാൻസേഴ്സ്, ബിസിനസുകാർ തുടങ്ങിയവർക്ക് ഈ രീതിയിൽ നിക്ഷേപം നടത്താവുന്നതാണ്. വിപണി സാഹചര്യങ്ങൾ, വ്യക്തിഗത വരുമാനം എന്നിവയ്ക്ക് അനുസരിച്ച് എസ്.ഐ.പി നിക്ഷേപം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.

പെർപെച്വൽ എസ്.ഐ.പി (Perpetual SIP)
നിക്ഷേപത്തിന് നേരത്തെ നിശ്ചയിച്ച ഒരു അവസാന തീയതി ഉണ്ടായിരിക്കില്ല. സ്വയം നിക്ഷേപം അവസാനിപ്പിക്കുന്നതു വരെ ഇൻവെസ്റ്റ്മെന്റ് തുടരാം. റിട്ടയർമെന്റ് വരെ തുടർച്ചയായി ഇൻവെസ്റ്റ്മെന്റ് ആഗ്രഹിക്കുന്നവർ, പെട്ടെന്ന് ഫണ്ടിന് ആവശ്യമില്ലാത്തവർ മുതലായവരാണ് ഇത്തരം നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപം നടത്താൻ സാധിക്കുന്ന ട്രിഗർ എസ്.ഐ.പി (Trigger SIP) ലക്ഷ്യം മുൻനിർത്തി നിക്ഷേപിക്കുന്ന ഗോൾ ബേസ്ഡ് എസ്.ഐ.പി (Goal-Based SIP), ടോപ് അപ് എസ്.ഐപിക്ക് സമാനമായ സ്റ്റെപ്പ് അപ് എസ്.ഐ.പി (Step-Up SIP), ഒന്നിലധികം മ്യൂച്വൽ ഫണ്ടുകളിൽ ഒരു എസ്.ഐ.പി വഴി നിക്ഷേപം നടത്തുന്ന മൾട്ടി എസ്.ഐ.പി (Multi-SIP) തുടങ്ങിയ സ്കീമുകളും വിപണിയിൽ ലഭ്യമാണ്.

വിപണി സാഹചര്യങ്ങൾ, ക്യാഷ് ഫ്ലോ, റിസ്ക് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി വേണം അനുയോജ്യമായ എസ്.ഐ.പി നിക്ഷേപം തെരഞ്ഞെടുക്കേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News