ഇക്കാര്യം അറിഞ്ഞാൽ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം എളുപ്പമാക്കാം

2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേപ്പിക്കുന്നത്. ഡിസംബര്‍ 31നാണ് മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നോമിനേഷന്‍ വ്യവസ്ഥ പാലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്.

ALSO READ: ലോൺ ആപ്പുകൾ വഴി വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ; കേന്ദ്രസർക്കാറിൻ്റെത് കടുത്ത അനാസ്ഥ: എ എ റഹീം എം പി

നിക്ഷേപം പിന്‍വലിക്കുന്നതിന് നിക്ഷേപകര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലായെങ്കില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

നോമിനിയുടെ പേര് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരും ഡീമാറ്റ് അക്കൗണ്ട് ഉടമകളും ഡിസംബര്‍ 31നകം നല്‍കണം. അല്ലാത്ത പക്ഷം രേഖാമൂലം നോമിനേഷനില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അറിയിക്കണം. ഡീമാറ്റ് അക്കൗണ്ടുകളും ഫോളിയോകളും സമയപരിധിക്കുള്ളില്‍ വ്യവസ്ഥ പാലിച്ചില്ലായെങ്കില്‍ മരവിപ്പിക്കുന്ന സാഹചര്യം വരെ നിക്ഷേപകര്‍ നേരിടേണ്ടി വന്നേക്കും.

ALSO READ: പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി

ഇത്തരം വ്യവസ്ഥകൾ കൊണ്ടുവന്നത് വിപണിയെ നിയന്ത്രിക്കുന്ന സെബിയാണ്. മാര്‍ച്ചിലാണ് സെബി വ്യവസ്ഥ കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ നിക്ഷേപകര്‍ മാര്‍ച്ച് 31നകം ഈ വ്യവസ്ഥ പാലിക്കണമെന്നായിരുന്നെങ്കിലും പിന്നീട് സമയപരിധി നീട്ടാനായിരുന്നു നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News