യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്: ഷാഫി പറമ്പിലിന് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും   ചൂണ്ടികാട്ടി  മുവാറ്റുപുഴ സ്വദേശി സനിൽ PS ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്റ് പദവി കൈമാറുന്നത് തടയണം എന്നായിരുന്നു ആവശ്യം. വിശദീകരണം നൽകാൻ ഷാഫിപറമ്പിൽ നാളെ നേരിട്ടോ അഭിഭാഷകൻ മുഘേനെയോ ഹാജരാകണം എന്ന് കോടതി ആവശ്യപ്പെട്ടു.

ALSO READ: വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

     ചുമതല കൈമാറരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു  കേസ് ഡിസംബർ 2  ന്  പരിഗണിക്കാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഡിസംബർ  ഒന്നിന് ചുമതല കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡൻ്റായ ഷാഫി പറമ്പിൽ  തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഹർജിക്കാരൻ കോടതിയെ അറിയിച്ചതിൻ്റെ  അടിസ്ഥാനത്തിൽ ആണ് കേസ് നാളെ തന്നെ   പരിഗണിക്കാനും ഷാഫി പറമ്പിലിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചത്.

ALSO READ: വ്യാജ ഐഡി കാര്‍ഡ് കേസ്; പ്രതികള്‍ക്ക് പണം നല്‍കിയയാളുമായി രാഹുലിന് പണമിടപാട്

വ്യാജ തിരിച്ചറിയൽ കാർഡ് ചമച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ച കേസിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യാജരേഖ ചമച്ചിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News