മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരി കോടതി പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീർ ആണെന്നാണ് എൻ ഐ എ പറയുന്നത്.
ALSO READ: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്
കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതി സഫീറിനെ റിമാൻഡ് ചെയ്തു. അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷ എൻ ഐ എ, കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഈ മാസം 29ന് കോടതി പരിഗണിക്കും.
ALSO READ: ലഹരി വിതരണ സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയിൽ; എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
2010 ജൂലൈ നാലിനായിരുന്നു സംഭവം. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here