മൂവാറ്റുപുഴയിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Accident

മൂവാറ്റുപുഴയിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി മലപ്പുറം വടപുരം ഇല്ലിക്കല്‍ അസ്റ അഷൂര്‍(19) ആണ് മരിച്ചത്.

ALSO READ; ‘അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം’ ; സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ

ഇന്ന് രാവിലെ മസ്തിഷ്‌ക മരണം സംഭവിച്ച അസ്റയുടെ മരണം ഇന്ന് രാത്രി ഒൻപത് മണിയോടെ സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ-പിറവം റോഡില്‍ വെച്ചാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാരൻ അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News