മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കേരള പൊലീസ് പിടികൂടിയത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read: സുപ്രീം കോടതി നിരീക്ഷണത്തിൽ പ്രതികരിക്കാനില്ല; പറയാനുള്ളത് സുപ്രീം കോടതിയിൽ പറയും; ആരിഫ് മുഹമ്മദ്‌ ഖാൻ

മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Also Read: പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണം; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു

കൊല്ലപ്പെട്ട മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നിവരും പ്രതി ഗോപാല്‍ മാലിക്കും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here