മൂവാറ്റുപുഴയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ആൻസണെതിരെ കേസെടുത്തു

ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിത മരിച്ച സംഭവത്തിൽ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ആശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്നവിവരം. പ്രതിക്കെതിരേ കൂടുതല്‍ വകുപ്പുകളും ചുമത്തിയേക്കും.

ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു.

Also Read: ഐഎൻഎസ് വിക്രാന്തിൽ നാവികന്‍ തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് ഇന്നലെ ബൈക്കിടിച്ച് മരിച്ചത്. പരീക്ഷകഴിഞ്ഞെത്തിയ വിദ്യാർത്ഥിനി റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരുക്കേറ്റു.നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ആന്‍സന്‍ റോയിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read: വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ക൪ഷകന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News