‘വെറും ആരോപണങ്ങള്‍ മാത്രം’; മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതിയുടെ സുപ്രധാന നിരീക്ഷണം

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി നിരാകരിച്ചു.

also read- യുപിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; വീഡിയോ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര ഉത്തരവ് നല്‍കിയതായി കോണ്‍ഗ്രസ്

കമ്പനിക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമായി പണം കൈപ്പറ്റിയെന്നത് വെറും ആരോപണം മാത്രമാണെന്ന് കോടതി പറഞ്ഞു. വെറും ആരോപണങ്ങള്‍ അടിസ്ഥാനമാക്കി അഴിമതി നിരോധന നിയമം, 1988 പ്രകാരം ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമല്ല. ഒരു പൊതുപ്രവര്‍ത്തകനെതിരെ അഴിമതി നിരോധന നിയമം 1988 പ്രകാരമുള്ള ഒരു കുറ്റകൃത്യത്തിന് നടപടികള്‍ ആരംഭിക്കുന്നതിന്, ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകര്‍ അത്തരം കുറ്റകൃത്യം ചെയ്തതായി കാണിക്കുന്ന വസ്തുതകള്‍ പരാതിക്കാരന്‍ വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ അത്തരം വസ്തുതകളുടെ പിന്‍ബലം ഹര്‍ജിക്കില്ലെന്ന് കോടതി വിശദമാക്കി.

also read- രാഖി കെട്ടാന്‍ സഹോദരന്‍ വേണമെന്ന് മകള്‍; ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് ദമ്പതികള്‍; അറസ്റ്റ്

എന്ത് ആനുകൂല്യത്തിനായാണ് കമ്പനി ആരോപിതര്‍ക്ക് പണം നല്‍കിയതെന്ന് വെളിപ്പെടുത്താനോ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാനോ ഹര്‍ജിക്കാരന് സാധിച്ചില്ല. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എന്തെങ്കിലും ആനുകൂല്യം കമ്പനിയ്ക്ക് നല്‍കിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടാനുള്ള യാതൊരു വസ്തുതയും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. 1988-ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ കുറ്റാരോപിതര്‍ ചെയ്തതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടാനുള്ള തെളിവുകള്‍ പരാതിയിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News