ശോചനീയാവസ്ഥയിൽ മൂവാറ്റുപുഴ മാർക്കറ്റ് റോഡ് പാലം , പാലത്തെ സാരി ഉടുപ്പിച്ച് പ്രതിഷേധിച്ച് പൗര സമിതി

മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ് പാലത്തിന്‍റെ തകര്‍ന്ന കൈവരി അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധവുമായി മൂവാറ്റുപുഴ പൗരസമിതി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നഗരസഭാ പരിധിയിലുള്ള പാലത്തിന്‍റെ ശോചനീയാവസ്ഥ നാട്ടുകാര്‍ ചൂണ്ടികാണിക്കാന്‍ തുടങ്ങിയിട്ടു ഒരു വര്‍ഷം പിന്നിട്ടു.

മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് റോഡിലെ കനാലിന് മധ്യേ നിര്‍മിച്ചിരിക്കുന്ന പാലത്തിന്‍റെ കൈവരികളാണ് ഒരു വര്‍ഷമായി തകര്‍ന്നു കിടക്കുന്നത്. സ്കൂള്‍ കുട്ടികളും കാല്‍നടയാത്രക്കാരും അടക്കമുള്ളവര്‍ ദിവസേന ആശ്രയിക്കുന്നതും ഈ പാലത്തെയാണ്. അതിനാലാണ് പാലത്തെ സാരിയുടുപ്പിച്ച് നാണം മറയ്ക്കല്‍ പ്രതിഷേധവുമായി മൂവാറ്റുപുഴ പൗരസമിതി രംഗത്തെത്തിയത്.

also read:പ്രതിപക്ഷ ഐക്യ യോഗത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ

പാലത്തില്‍ രാത്രികാലങ്ങളില്‍ വഴി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി കൂടി പ്രദേശം മാറുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. പാലത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് പലതവണ നഗരസഭയ്ക്ക് പരാതി കൈമാറിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് പൗരസമിതിയുടെ തീരുമാനം.

also raed:മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News